സമൂഹത്തോട് മാപ്പ് പറഞ്ഞ് മംഗളം സിഇഒ; ഇനി സ്റ്റിംഗ് ഓപ്പറേഷനില്ല

ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ച ഫോണ്‍ കെണിയില്‍ മാപ്പു പറഞ്ഞ് മംഗളം ടെലിവിഷന്‍ സിഇഒ അജിത്ത് കുമാര്‍. ഇത് സ്റ്റിംഗ് ഓപ്പറേഷന്‍ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓപ്പറേഷന്‍ ഏറ്റെടുക്കാന്‍ മംഗളത്തിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സ്വയം സന്നദ്ധയാവുകയായിരുന്നു .  ഓപ്പറേഷന്‍ ഏറ്റെടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. പറ്റിയ തെറ്റുകള്‍ ഏറ്റുപറയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. സ്വന്തം ചാനലിലൂടെയാണ് ആര്‍ അജിത് കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

prp

Related posts

Leave a Reply

*