മമ്മൂട്ടിയുമൊത്തുള്ള കെട്ടിട ഉദ്ഘാടന വിവാദത്തില്‍ വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി

അങ്കമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന വേളയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മമ്മൂട്ടിയില്‍ നിന്ന് കത്രികയെടുത്ത് ഉദ്ഘാടനം ചെയ്യാന്‍ ശ്രമിച്ചെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കെട്ടിടത്തിന്‍റെ ഉദ്ഘാടനം മമ്മൂട്ടിയായിരുന്നു, ചെറിയ ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു. ഞാനാണ് ആ ഫ്‌ളോറിന്റെ ഉദ്ഘാടകന്‍ എന്നറിയാതെയാണ് മമ്മൂട്ടി കത്രികയെടുത്തത്. എം.എല്‍.എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് അദ്ദേഹത്തോട് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. റിബണ്‍ മുറിച്ച ശേഷം, അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞാന്‍ കത്രിക വാങ്ങി. ഇതാണ് യഥാര്‍ഥ വസ്തുതയെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.

prp

Leave a Reply

*