എം.വിന്‍സെന്റ് എം.എല്‍.എയ്ക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എം.എല്‍.എ എം.വിന്‍സെന്റിന് തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി  ജാമ്യം അനുവദിച്ചു. വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്,​ വീട്ടമ്മ താമസിക്കുന്ന വാര്‍ഡില്‍ പ്രവേശിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.

പീഡനത്തിന് ഇരയായെന്ന് ആരോപിക്കപ്പെടുന്ന വീട്ടമ്മ മാനസിക രോഗിയാണെന്നും, അവരുടെ ഭാവനയില്‍ വിരിഞ്ഞതാണ്പീഡനക്കഥയെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, പ്രതിഭാഗം ജാമ്യഹര്‍ജിയോടൊപ്പം ഹാജരാക്കിയ രേഖകളില്‍ കൃത്രിമമുണ്ടെന്നും, ഇത് പൊലീസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

prp

Leave a Reply

*