വിവാഹ അഭ്യര്‍ഥന നിരസിച്ചു; ആശുപത്രി ജീവനക്കാരിയെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടി

തിരുവനന്തപുരം: വിവാഹ അഭ്യര്‍ഥന നിരസിച്ച ആശുപത്രി ജീവനക്കാരിക്കു വെട്ടേറ്റു. എസ്‌എടി ആശുപത്രിയിലെ ജീവനക്കാരി പുഷ്പയ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍ (34) ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

prp

Leave a Reply

*