വിവാഹം നിരസിച്ച യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വികാസ്പുരിയില്‍ മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ച കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ കാമുകിയുടെ പ്രതികാരം. ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഹെല്‍മറ്റ് മാറ്റിയ ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ജൂണ്‍ 11നാണ് സംഭവം നടന്നത്.

രണ്ടു പേര്‍ ആക്രമിക്കപ്പെട്ടുവെന്ന ഫോണ്‍ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയത്. യുവാവിന്‍റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും യുവതിയുടെ കയ്യില്‍ നേരിയ മുറിവും ഉണ്ടായിരുന്നു. എന്നാല്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഒരാള്‍ തങ്ങളുടെ നേര്‍ക്ക് ആസിഡ് എറിയുകയായിരുന്നുവെന്നാണ് കമിതാക്കള്‍
പൊലീസിന് മൊഴി നല്‍കിയത്. അതുകൊണ്ട് ഇരുവരേയും ആക്രമിച്ചത് ആരാണെന്ന് പൊലീസിന് ദിവസങ്ങളായിട്ടും കണ്ടെത്താനായില്ല.

എന്നാല്‍ സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് യുവതി തന്നോട് ഹെല്‍മെറ്റ് ഊരാന്‍ ആവശ്യപ്പെട്ടു എന്ന് യുവാവ് പറഞ്ഞത് നിര്‍ണായകമായി. തുടര്‍ന്ന് ഒരിക്കല്‍ കൂടി ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. ആസിഡാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മു ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബ്ബന്ധിച്ചു. എന്നാല്‍ തന്നെ വഞ്ചിക്കാന്‍ ശ്രമിച്ച യുവാവിനെ ആക്രമിക്കാന്‍ യുവതി പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു .

prp

Leave a Reply

*