കുഞ്ഞാലി മരക്കാർ റിലീസ് പ്രഖ്യാപിച്ചു

ഒരു പുതിയ ചരിത്രത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. മലയാളത്തിന്‍റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒരേ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രം ആയാണ് ഇരുവരും വെള്ളിത്തിരയിൽ എത്തുക . മോഹൻലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാർ ഒരുക്കാൻ പോകുന്നത് മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ്.അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണ് കുഞ്ഞാലിമരക്കാർ .

ആരാധകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഈ ചിത്രം അറബിക്കടലിന്റെ സിംഹം എന്ന പേരില്‍  അടുത്ത ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒടിയന്‍, ചിത്രീകരണം നടക്കുന്ന ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളാണ് നിലവില്‍ മോഹന്ലാലിന്റേതായിട്ടുള്ളത്.

ഒടിയന്‍ ഡിസംബര്‍ 14നും ലൂസിഫര്‍ മാര്‍ച്ച്‌ 24നും, കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത ഓണത്തിനും റിലീസ് ചെയ്യും. ആശിര്‍വാദിന്‍റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് മരക്കാര്‍. കോൺഫിഡന്‍റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്‍റർടൈനറും ആണ് സഹനിര്‍മാതാക്കള്‍.

prp

Related posts

Leave a Reply

*