മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27) കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് പോലീസ് സംശയിക്കുന്നു. ഇരുമ്പുവടികൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനെയും വാച്ച്മാനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പാര്‍ട്ടിവേഷത്തില്‍ കിടക്കയിലാണ് അഴുകിയനിലയില്‍ മൃതദേഹം കിടന്നിരുന്നത്.കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പോലീസില്‍ പരാതിനല്‍കി. അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ ഇവര്‍, ഒമ്പതുവര്‍ഷമായി മുംബൈയിലാണ് താമസിക്കുന്നത്.

