തിരുവനന്തപുരം: പിണറായി വിജയനെ മാറ്റി ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായവുമായി സിനിമാ താരം ജോയ് മാത്യു. ആരോഗ്യവകുപ്പിൽ നിന്നും ശൈലജ ടീച്ചറെ മുഖ്യമന്ത്രി കസേരയിലേക്ക് മാറ്റേണ്ടതാണെന്നും നല്ല മാറ്റമുണ്ടാകുമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിനുണ്ടായ ദയനീയ പരാജയത്തിനു പിന്നാലെ തന്‍റെ ശൈലിയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോയ് മാത്യു ഫേസ്ബുക്കിലൂടെ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.


