ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റു

വിജയവാഡ: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

തുറന്ന ജീപ്പിലാണ് നിയുക്തമുഖ്യമന്ത്രിയായ ജഗന്‍ വേദിയിലേക്ക് എത്തിയത്. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ജനവര്‍ഷങ്ങളുടെ ആരവത്തോടെ ആയിരങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ആന്ധ്രയുടെ വിഭജനത്തിന് ശേഷമുള്ള സംസ്ഥാനത്തിന്‍റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് ഭൂരിപക്ഷം നേടി വന്‍ വിജയമാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു .

prp

Leave a Reply

*