തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരിക്കെ അവധിയില്‍ പോയ ഡിജിപി ജേക്കബ് തോമസ് തിരിച്ച് സര്‍വീസില്‍ പ്രവേശിച്ചു.അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ജേക്കബ് തോമസിനെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വിദഗ്ധപരിശീലനം നല്കുന്ന സ്ഥാപനമായ ഐഎംജി ഡയറക്ടറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
താന്‍ ഇപ്പോള്‍ കൂട്ടിലല്ലെന്നും വിജിലന്‍സില്‍ നിന്ന് മാറ്റിയതിന്റെ കാര്യം പിന്നീട് പറയുമെന്ന് സ്ഥാനമേറ്റ ശേഷം അദ്ദേഹം പറഞ്ഞു. മാറ്റിയതിന്റെ കാര്യവും കാരണവും താനാണോ സര്‍ക്കാരാണോ ആദ്യം പറയുക എന്ന് നോക്കാം. പുതിയ പുസ്തകത്തില്‍ ഇക്കാര്യമുണ്ടാകും.
ഐഎംജി ഡയറക്ടര്‍ സ്ഥാനം കേഡര്‍ പദവിയായി ഉയര്‍ത്തിയാണ് സര്‍ക്കാര്‍ ജേക്കബ് തോമസിനെ നിയമിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. ഫലത്തില്‍ ഡിജിപി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവില്‍ ഏറ്റവും സീനിയറാണെങ്കിലും പോലീസ് മേധാവിയായി ജേക്കബ് തോമസ് എത്താനുള്ള സാധ്യത അടഞ്ഞു.
കാലാവധി പൂര്‍ത്തിയാക്കുമോ എന്ന് ഒരു ഉറപ്പുമില്ലെന്ന് ജേക്കബ് തോമസ് ഇന്ന് അഭിപ്രായപ്പെടുകയും ചെയ്തു

