തന്‍റെ പാട്ടുകള്‍ സ്മൂളില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇളയരാജ

കൊച്ചി:  താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ കരോക്കെ സ്മൂളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഇളയരാജ. പകര്‍പ്പാവകാശ നിയമം ലംഘിച്ചാണ് തന്‍റെ പാട്ടുകള്‍ സ്മൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം  സ്മൂള്‍ അധികൃതര്‍ക്ക് അയച്ച മെയിലില്‍ അറിയിച്ചു .

അമേരിക്കന്‍ കമ്പനിയാണ് സ്മ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത്.   ഈ ആപ്ലിക്കേഷന്‍ സൗജന്യമല്ലെന്നും ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാറുണ്ടെന്നും ഇളയരാജ  ചൂണ്ടിക്കാട്ടി.  ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളെക്കുറിച്ച്‌ ആലോചിക്കും എന്നു അദ്ദേഹത്തിന്‍റെ  കോപ്പിറൈറ്റ് കണ്‍സല്‍ട്ടന്‍റ്  ഇ. പ്രദീപ്കുമാര്‍ പറഞ്ഞു .

അനുമതി വാങ്ങാതെ തന്‍റെ  പാട്ടുകള്‍ ഗാനമേളകളില്‍ പാടിയ എസ്പി ബാലസുബ്രഹ്മണ്യത്തിനും കെഎസ് ചിത്രയ്ക്കും ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ‘എസ്പിബി 50’ എന്ന പരിപാടിയില്‍ ഇളയരാജയുടെ പാട്ടുകള്‍ ഒഴിവാക്കി.

 

prp

Leave a Reply

*