ഫു​ക്കു​ഷി​മ​യി​ലെ ഭൂ​ക​മ്ബം: ഒ​രാ​ള്‍ മ​രി​ച്ചു, നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്; സുനാമി മുന്നറിയിപ്പ്

ടോ​ക്കി​യോ: വ​ട​ക്ക​ന്‍ ജ​പ്പാ​നി​ലെ ഫു​ക്കു​ഷി​മ തീ​ര​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി​ ശക്തമായ ബിജൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്.7.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്ബത്തില്‍ ഒ​രാ​ള്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സംഭവത്തില്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഭൂ​ക​മ്ബ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രു മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ സു​നാ​മി​ത്തി​ര​ക​ള്‍ ഉ​ണ്ടാ​കാ​മെ​ന്ന മു​ന്ന​റി​യി​പ്പു പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി 11.36ന് ​സ​മു​ദ്ര​ത്തി​ന​ടി​യി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഭൂ​ക​മ്ബം. ത​ല​സ്ഥാ​ന​മാ​യ ടോ​ക്കി​യോ​യി​ല​ട​ക്കം കു​ലു​ക്ക​മു​ണ്ടാ​യി. 20 ല​ക്ഷം വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി ഇ​ല്ലാ​താ​യി. ഫു​ക്കു​ഷി​മ അ​ണു​ശ​ക്തി നി​ല​യ​ത്തി​നു ത​ക​രാ​റു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യി ജാ​പ്പ​നീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

prp

Leave a Reply

*