വ്യവസായ മന്ത്രി ഇ.പി.ജയരാജൻ രാജിവച്ചു

jayarajan

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽപെട്ട വ്യവസായ മന്ത്രി ഇ.പി.ജയരാജൻ രാജിവച്ചു. ഇന്നു തന്നെ മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറും.ഇന്ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഇ.പി.ജയരാജൻ തനിക്കു തെറ്റു പറ്റിയതായി ഏറ്റുപറഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മറ്റു സർക്കാരുകളിൽനിന്നും വ്യത്യസ്തമാണ് എൽഡിഎഫ് സർക്കാരെന്നു തെളിയിക്കാൻ രാജിവയ്ക്കാൻ അനുവദിക്കണമെന്ന് ഇ.പി.ജയരാജൻ ആവശ്യം പ്രകടിപ്പിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിനെ അംഗീകരിക്കുകയായിരുന്നെന്ന് കോടിയേരി വ്യക്തമാക്കി.സത്യപ്രതിജ്ഞ ചെയ്ത് 142–)൦ ദിവസമാണ് ജയരാജിന്‍റെ ഈ രാജി.

prp

Leave a Reply

*