ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടായാല്‍.

വൈറ്റമിന്‍ ഡി-യെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാകില്ല. ഇന്ന് പലരിലും കാണുന്ന ഒരു പ്രശ്നമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ജനിക്കുമ്ബോള്‍ തന്നെ വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. വിറ്റാമിന്‍ ഡി കുറഞ്ഞ അളവില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് 6 നും 18 നും ഇടയില്‍ സിസ്റ്റോളിക് (ബിപി രേഖപ്പെടുത്തുന്നതിലെ പ്രാഥമികോ ഉയര്‍ന്നതോ ആയ സംഖ്യ) രക്തസമ്മര്‍ദ്ദം ഏകദേശം 60% കൂടുതലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഒരു സംഘം ?ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. ശരീരത്തില്‍ ആവശ്യത്തിന് വേണ്ട ഒന്നാണ് വൈറ്റമിന്‍ ഡി. വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ കാല്‍സ്യത്തിന്റെ ആഗിരണവും നടക്കില്ല. അതോടെ എല്ലുകളുടെ വളര്‍ച്ച മുരടിച്ചു തുടങ്ങും. സൂര്യപ്രകാശത്തിലെ അല്‍ട്രാവയലറ്റ് കിരണങ്ങളുടെ സഹായത്തോടെ തികച്ചും ഫ്രീയായി നമുക്കു കിട്ടുന്ന ഒരേയൊരു വൈറ്റമിനാണ് വൈറ്റമിന്‍ ഡി.

പാല്‍, മുട്ടയുടെ വെള്ള എന്നിവയിലും വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ മത്സ്യം, മീനെണ്ണ, പാല്‍, ഓറഞ്ച് , ധാന്യങ്ങള്‍, സോയാബീന്‍ എന്നിവയിലൊക്കെ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. സാധാരണയായി വൈറ്റമിന്‍ ഡിയുടെ അഭാവം ഗുളികകളിലൂടെ പരിഹരിക്കാം

courtsey content - news online
prp

Leave a Reply

*