മോഡേണ്‍ ആയിരിക്കണം, ചുറ്റും വിശാലമായ സ്ഥലം വേണം, നല്ല ലൊക്കേഷനായിരിക്കണം… സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഭവനത്തെക്കുറിച്ച് നിങ്ങളുടെ ഡിമാന്‍റുകള്‍ ഇവയോക്കെയാണോ? എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി Dens Haven തിരഞ്ഞെടുക്കാം.
കോലഞ്ചേരി മുഴുവന്നൂര്‍ റോഡില്‍ മൂന്നര ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടില്‍ 22 ലക്ഷ്വറി വില്ലകളാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍റീരിയര്‍ ഡിസൈന്‍ മേഖലയില്‍ കരുത്ത് തെളിയിച്ച ശില്‍പി ആര്‍ക്കിടെക്റ്റ് ആണ് Dens Haven ലക്ഷ്വറി വില്ലകളും രൂപകല്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗുണമേന്മയുടെ കാര്യത്തില്‍ ഒരിക്കലും ആശങ്കപ്പെടേണ്ടതില്ല.
പ്രകൃതിയിലേക്ക് ഒരു ചുവടുവയ്പ്പ്
ആഡംബരത്തെ പുനര്‍ നിര്‍വ്വചിക്കുന്ന നിര്‍മിതിയാണ് Dens Haven ന്‍റേത്. ഗേറ്റ് കടക്കുമ്പോള്‍ തന്നെ നമ്മളെ സ്വാഗതം ചെയ്യുന്നത് പ്രകൃതിയിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന തരത്തില്‍ ലാന്‍ഡ്‌സ്കേപ്പ് ചെയ്ത് ഹരിത മനോഹരമാക്കിയ നീളന്‍ വഴികളാണ്. സ്ട്രീറ്റ് ലൈറ്റുകളോകൂടിയ 7 മീറ്റര്‍ വിസ്തൃതിയിലുള്ള മനോഹരമായ ജോഗ്ഗിംഗ് ട്രാക്കും കുട്ടികള്‍ക്കും മുതിന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ഓപ്പണ്‍ ഏരിയകളും ഏതൊരാളുടെയും മനം കവരുന്നതാണ്.
അഴകോടെ ഇന്‍റീരിയര്‍…
ഭംഗിയുള്ള ഭവനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് അതിന്‍റെ ഇന്‍റീരിയര്‍. വീട്ടുകാരുടെ അഭിരുചികള്‍ സ്വയം അറിഞ്ഞുകൊണ്ടാണ് Dens Haven ഓരോ ഇന്‍റീരിയര്‍ വര്‍ക്കുകളും ചെയ്തിരിക്കുന്നത്. ഭൂമിയിലെ സ്വര്‍ഗ്ഗമായിരിക്കണം നമ്മുടെ കിടപ്പുമുറികള്‍ എന്നാണല്ലോ. ഇവിടെ പ്രണയാര്‍ദ്രമായ നാല് കിടപ്പുമുറികളും ലൈറ്റുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
ലിവിംഗ് ഏരിയയും കോഫീ ഏരിയയും ഇന്‍റീരിയര്‍ മേന്മ വിളിച്ചോതുന്നു. ടെറസ് ഗാര്‍ഡനും ഓപ്പണ്‍ ഏരിയയും പുത്തന്‍ അനുഭൂതിയാണ് നമുക്ക് സമ്മാനിക്കുക. ജിവിതം സംഗീത സാന്ദ്രമാക്കാന്‍ ഹോം തീയേറ്റര്‍ സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു. നഗരത്തിരക്കുകളോ ശബ്ദകോലാഹലങ്ങളോ നിങ്ങളെ ശല്യം ചെയ്യാതെ പ്രകൃതി സൗന്ദര്യം ഇനി നേരിട്ട് ആസ്വദിക്കാം.
മോഡേണ്‍ അമിനിറ്റീസുകള്‍
ജീവിതം ആസ്വാദ്യകരമാക്കാന്‍ Dens Haven ക്ലബ് ഹൗസ്, ഷട്ടില്‍ കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, സ്വിമ്മിഗ് പൂള്‍, മള്‍ട്ടി ജിം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, ഇന്‍റര്‍കോം ഫെസിലിറ്റി, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ആംഫി തീയേറ്റര്‍, ഗസ്റ്റ് റൂം, അസോസിയേഷന്‍ റൂം, ബാസ്കറ്റ് ബോള്‍ ഹാഫ് കോര്‍ട്ട്, ടേബിള്‍ ടെന്നീസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
മുതിന്നവര്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ വെവ്വേറെ തിരിച്ചാണ് അമിനിറ്റീസുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
സമീപ സൗകര്യങ്ങള്‍
മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍, കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിംഗ് കോളേജ്, സെന്‍റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, ചോയ്സ് സ്കൂള്‍, ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ തുടങ്ങിയവയും ഈ പ്രൊജക്ടിന്‍റെ സമീപ സൗകര്യങ്ങളാണ്.
ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ IT പാര്‍ക്കുകളില്‍ ഒന്നായ സ്മാര്‍ട്ട്‌സിറ്റി, ഇന്‍ഫോപാര്‍ക്ക് എന്നിവയിലേക്ക് Dens Haven ല്‍ നിന്ന് അല്‍പദൂരം യാത്രചെയ്‌താല്‍ മതിയാകും.
കൊച്ചിയിൽ അഴകും ആഡംബരവും ഒത്തിണങ്ങിയ ഭവനം സ്വപ്നം കാണുന്നവര്‍ക്ക് മറിച്ചൊരു ഓപ്ഷന്‍ ഇല്ലാതെ Dens Haven തിരഞ്ഞെടുക്കാം .




