സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്​റ്റില്‍

കൊച്ചി: ഫെയ്സ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. വടക്കഞ്ചേരി സ്വദേശി പ്രിന്‍റോയാണ് അറസ്റ്റിലായത്.  ഉച്ചക്ക്​ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഈ മാസം 24നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ, കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്‍ എന്നിവര്‍ക്ക്,​ തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി പരാതി നല്‍കിയത്. പരാതിയോടൊപ്പം ചില പ്രതികളുടെ പേരുവിവരങ്ങളും പാര്‍വതി നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസിന് പരാതി കൈമാറുകയായിരുന്നു.

കൂടുതല്‍  പ്രതികളെ പിടികൂടാന്‍ ഫേസ്​ബുക്ക്​ പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ സഹായവും പൊലീസ്​ തേടിയിട്ടുണ്ട്​. ആരുടെയെല്ലാം അക്കൗണ്ടുകളില്‍ നിന്നാണ്​ ഇത്തരം പോസ്​റ്റുകള്‍ പ്രചരിപ്പിക്കുന്നത്​ എന്നത്​ വ്യക്തത വരുത്താനാണ്​ പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാര്‍വതി ഐ.എഫ്.എഫ്.കെയുടെ ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുകയും നിരവധി ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവാന്‍ കാരണം.

 

 

prp

Related posts

Leave a Reply

*