പൊട്ടിക്കരഞ്ഞ് ഷിയാസ്; ബിഗ് ബോസിലെ ഹൃദയസ്പര്‍ശിയായ എലിമിനേഷന്‍

ബിഗ്ബോസില്‍ വീണ്ടും ഒരു എലിമിനേഷന്‍ കൂടി വന്നെത്തി. അനൂപ് ചന്ദ്രന്‍, പേളിമാണി, ഷിയാസ് എന്നിവരായിരുന്നു ഇത്തവണത്തെ എലിമിനേഷനില്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. ബിഗ്ബോസ് ഹൗസില്‍ 70 ദിനം പൂര്‍ത്തിയാക്കുമ്പോള്‍ ഇവരില്‍ ആരു പോയാലും മത്സരാര്‍ഥികള്‍ക്കിടയില്‍ സങ്കടം ഉണ്ടാകുമെന്നത് ഉറപ്പുളള കാര്യം തന്നെയാണ്. എന്നാല്‍ ഇവരില്‍ നിന്ന് ഒരാള്‍ ഇന്ന് പുറത്തു പോകുമെന്ന് ലാലേട്ടന്‍ അറിയിച്ചു.

ഇത്തവണ ബിഗ് ബോസിലെ എലിമിനേഷന്‍ കളികള്‍ മുറുകുന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു. ബിഗ് ബോസ് ഹൗസിലെ ഒരു ശക്തമായ ഒരു മത്സരാര്‍ഥിയാണ് ഇത്തവണ ബിഗ് ബോസ് ഹൗസിന്‍റെ പടിയിറങ്ങിയത്. അടുത്ത അഞ്ചാമത്തെ ആഴ്ചയും പേളി ബിഗ് ബോസിലെ എലിമിനേഷനില്‍ എത്തിയിരുന്നു. കഴിഞ്ഞ നാലാഴ്ചയിലേതു പോലെ ഇത്തവണയും പേളി എലിമിനേഷനില്‍ നിന്ന് രക്ഷപ്പെട്ടു. പേളി ഈ ആഴ്ചയും സുരക്ഷിതയാണെന്ന് ലാലേട്ടന്‍ അറിയിച്ചു. ഇതോടെ എലിമിനേഷന്‍ ലിസ്റ്റില്‍ അനൂപും ഷിയാസും മാത്രമായി.

ഫലപ്രഖ്യാപനത്തിനു മുന്‍പ് ബിഗ് ബോസിനോടും മോഹന്‍ലാലിനോടും റിക്വിസ്റ്റുമായി അനൂപ് ചന്ദ്രന്‍. തനിയ്ക്കൊരു കാര്യം പറയാനുണ്ടെന്ന് അനൂപ് ആവശ്യപ്പെടുകയായിരുന്നു. . വെറും20 ദിവസം ബിഗ് ബോസില്‍ നില്‍ക്കാന്‍ മാത്രമാണ് താന്‍ ഇവിടെ എത്തിയതെന്നും ഇപ്പോള്‍ 70 ദിവസമായി. തന്‍റെ ആരോഗ്യനില കണക്കിലെടുത്ത് തന്നെ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.

അനൂപിന്‍റെ അഭ്യര്‍ഥന മോഹന്‍ലാല്‍ കേള്‍ക്കുകയായിരുന്നു.ബിഗ് ബോസിനോട് ചോദിച്ചതിനു ശേഷം അഭിപ്രായം അറിയിക്കാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ അവിടെ നിന്ന് പോകുകയായിരുന്നു. തന്‍റെ തീരുമാനത്തില്‍ മാറ്റമില്ലയെന്ന് അനൂപ് ആവര്‍ത്തിച്ചു .

ബ്രേക്കിന് ശേഷം ഷിയാസിനോടായിരുന്നു ലാലേട്ടന്‍റെ ചോദ്യം. പുറത്തു പോകാന്‍ പേടിയുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ തനിയ്ക്ക് ഭയമില്ലെന്നും തന്നെ ചിലര്‍ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ഷിയാസ് പറഞ്ഞു. എന്നാല്‍ ഷിയാസ് പണ്ടത്തെ പോലെ അല്ലായെന്നും പുറത്ത് വലിയ ആളായി പോയി എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതിനോടൊപ്പം തനിക്ക് ഫാന്‍ബേസ് ഇല്ലെന്നും, തനിക്ക് ഉമ്മയും വീട്ടുകാരും മാത്രമേ വോട്ട് ചെയ്യു എന്ന് പേളിയോട് എലിമിനേഷന്‍ സമയത്ത് ഷിയാസ് പറയുന്ന വീഡിയോ ഈ സമയം ബിഗ്ബോസ് കാണിച്ചു കൊടുത്തു.

ഷിയാസ് സുരക്ഷിതനാണെന്നും ഈ ആഴ്ച പുറത്തു പോകുന്നത് അനൂപാണെന്നും മോഹന്‍ലാല്‍ അറിയിച്ചു. ഇത്തവണത്തെ റിസള്‍ട്ട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഷിയാസ് കേട്ടത്. ബിഗ് ബോസ് ഹൗസില്‍ വിജയിച്ചു വരാനാണ് ഷിയാസ് ഇവിടെ തുടരുന്നതെന്നും അനൂപ് പറഞ്ഞു. കൂടാതെ ഷിയാസ് പരാജിതനല്ലെന്നും അനൂപ് വ്യക്തമാക്കി. ബിഗ് ബോസ് നല്‍കിയ ചെടി ബഷീറിനു നല്‍കിയ ശേഷമാണ് അനൂപ് അവിടെ നിന്ന് പടിയിറങ്ങിയത്. എല്ലവരും ചേര്‍ന്ന് സന്തോഷത്തോടെയാണ് അനൂപിനെ യാത്രയാക്കിയത്. ഇതിനു പിന്നാലെ ബാത്ത് റൂമില്‍ പോയി ബഷീര്‍ പൊട്ടിക്കരഞ്ഞിരുന്നു.

prp

Related posts

Leave a Reply

*