ബാലഭാസ്കറിന്‍റെ മരണം; ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്കറിന്‍റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം.

അതേസമയം മൊഴി നൽകാൻ മിമിക്രി കലാകാരൻ കലാഭവൻ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. ഇതിൽ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

സ്വര്‍ണക്കടത്തു കേസില്‍ പ്രകാശൻ തമ്പിയുള്‍പ്പെടെയുള്ളവര്‍ പ്രതികളായ സാഹചര്യത്തില്‍ ബാലഭാസ്കറിന്‍റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴി ഡിആര്‍ഐ സംഘം രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കെ.സി. ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു .

prp

Leave a Reply

*