ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയില്‍ ആദ്യ മല്‍സരത്തില്‍ ജപ്പാനെ 10-2 എന്ന മികച്ച സ്കോറിലാണ് ഇന്ത്യ വകവരുത്തിയത്. മിന്നുന്ന പ്രകടനങ്ങളോടെ ക്യാപ്റ്റന്‍ രൂപീന്ദര്‍ പാല് സിങ്
ആറു ഗോളുകള്‍ നേടി വിസ്മയം തീര്‍ത്തു. രമണ്‍ദീപ് സിങ് രണ്ടു ഗോളും അഫാന് യൂസഫ്, തല്‍വിന്ദര്‍ സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടിയെടുത്തു. ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ ഇന്ത്യ ഗംഭീരമായ ഒരു തുടക്കം കുറിച്ചു.
