സംസ്ഥാനത്ത് പത്താം ക്ലാസ് വരെ മലയാളപഠനം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സിലബസ്സുകാര്‍ അടക്കം എല്ലാത്തരം സ്കൂളുകളിലും സിലബസുകളിലും ഇത് ബാധകമാണ്. വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓര്‍ഡിനന്‍സ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.


