പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രം; ആണവായുധങ്ങളില്‍ ഒരുറപ്പുമില്ല: ജോ ബൈഡന്‍

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രങ്ങളില്‍ ഒന്നാണ് പാകിസ്ഥാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

ഒരു ഉറപ്പും ഇല്ലാതെയാണ് അവരുടെ പക്കല്‍ ആണവായുധങ്ങള്‍ ഉള്ളതെന്ന് ബൈഡന്‍ പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലാണ് ബൈഡന്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്ന്, റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം പരാമര്‍ശിച്ച്‌ ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ ആക്രമണം ലോകരാജ്യങ്ങളില്‍ പ്രത്യാഘാതം ഉണ്ടാക്കും. യുഎസിന് മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിലും അതു മാറ്റമുണ്ടാക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

ബരാക് ഒബാമയുടെ കാലത്ത് ചൈനീസ് നേതാവ് ഷീ ജിന്‍പിങ്ങുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെന്ന് ബൈഡന്‍ ഓര്‍മിച്ചു. മറ്റേതൊരു രാഷ്ട്രത്തലവനെക്കാളും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത് ഷീയുമായാണെന്ന് ബൈഡന്‍ പറഞ്ഞു.

prp

Leave a Reply

*