കീവ്: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തത് യുക്രെയിനാണെന്ന മോസ്കോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ യുക്രെയിന് തലസ്ഥാനമായ കീവില്‍ വന്‍ സ്ഫോടന പരമ്ബര.
യുക്രെയിന്റേത് ഭീകരപ്രവര്‍ത്തനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാടിമിര്‍ പുട്ടിന് ആരോപിച്ചിരുന്നു. ഇന്ന് രാവിലെ കീവില്‍ റഷ്യ 75 മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി സര്‍ക്കാര്‍ പ്രതിനിധികള്‍ വെളിപ്പെടുത്തി.
രാജ്യം ഭീകരപ്രവര്‍ത്തകരെ നേരിടുകയാണെന്നും ഡസന്‍ കണക്കിന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നും യുക്രെയിന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. രാജ്യത്ത ഊര്‍ജ സംവിധാനവും ജനങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും സെലന്‍സ്കി അഭ്യര്‍ത്ഥിച്ചു. റഷ്യ ഭൂമിയില്‍ നിന്ന് യുക്രെയിനെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നും സെലന്‍സ്കി ആരോപിച്ചിരുന്നു. മിസൈലാക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി യുക്രെയിന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് യുക്രെയിന് തലസ്ഥാനത്ത് റഷ്യന്‍ ആക്രമണം ഉണ്ടാവുന്നത്. ജൂണ്‍ 26നായിരുന്നു അവസാനമായി ആക്രമണം നടന്നത്.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiLCJ0ZXJyYS5jb20uYnIiLCJ3d3cubGlua3RyLmVlIiwid3d3LnRyLmVlIiwid3d3LnRlcnJhLmNvbS5iciJdLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdGltZWxpbmVfMTIwMzQiOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2JhY2tlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3JlZnNyY19zZXNzaW9uIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19jaGluX3BpbGxzXzE0NzQxIjp7ImJ1Y2tldCI6ImNvbG9yX2ljb25zIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9LCJ0Zndfc2Vuc2l0aXZlX21lZGlhX2ludGVyc3RpdGlhbF8xMzk2MyI6eyJidWNrZXQiOiJpbnRlcnN0aXRpYWwiLCJ2ZXJzaW9uIjpudWxsfSwidGZ3X2V4cGVyaW1lbnRzX2Nvb2tpZV9leHBpcmF0aW9uIjp7ImJ1Y2tldCI6MTIwOTYwMCwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1579366943110631425&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ffor%2Byou%3Fmode%3Dpwa%26action%3Dclick%26launch%3Dtrue&sessionId=67c7f93b2eb097046be56fd57c9afb88cc42b440&theme=light&widgetsVersion=1c23387b1f70c%3A1664388199485&width=550px
യുക്രെയിന്റെ പ്രധാന നഗരങ്ങളിലൊന്നായ സാപൊറീഷ്യയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടിരുന്നു. പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 20 വീടുകളും 50 അപ്പാര്‍ട്ട്മെന്റുകളും തകര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്ത് നടന്ന റഷ്യന്‍ ആക്രമണത്തില്‍ 19 പേരും കൊല്ലപ്പെട്ടിരുന്നു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-1&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiLCJ0ZXJyYS5jb20uYnIiLCJ3d3cubGlua3RyLmVlIiwid3d3LnRyLmVlIiwid3d3LnRlcnJhLmNvbS5iciJdLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdGltZWxpbmVfMTIwMzQiOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2JhY2tlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3JlZnNyY19zZXNzaW9uIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19jaGluX3BpbGxzXzE0NzQxIjp7ImJ1Y2tldCI6ImNvbG9yX2ljb25zIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9LCJ0Zndfc2Vuc2l0aXZlX21lZGlhX2ludGVyc3RpdGlhbF8xMzk2MyI6eyJidWNrZXQiOiJpbnRlcnN0aXRpYWwiLCJ2ZXJzaW9uIjpudWxsfSwidGZ3X2V4cGVyaW1lbnRzX2Nvb2tpZV9leHBpcmF0aW9uIjp7ImJ1Y2tldCI6MTIwOTYwMCwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1579353017018900480&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ffor%2Byou%3Fmode%3Dpwa%26action%3Dclick%26launch%3Dtrue&sessionId=67c7f93b2eb097046be56fd57c9afb88cc42b440&theme=light&widgetsVersion=1c23387b1f70c%3A1664388199485&width=550px

