100 ശതമാനം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമം ഉദ്ഘാടനം ചെയ്ത് മോദി; മാസം ആയിരം രൂപ വൈദ്യുതിബില്ലടച്ച ഗ്രാമീണര്‍ക്ക് ഇനി വൈദ്യുതി ബില്ലില്ല

അഹമ്മദാബാദ്: 100 ശതമാനം സൗരോ‍ര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മോദേര ഗ്രാമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി . പ്രതിമാസം ആയിരം രൂപ വരെ വൈദ്യുതിബില്ലടച്ചിരുന്ന ഗ്രാമീണര്‍ക്ക് ഇനി ഒരു നയാപൈസ അടയ്ക്കേണ്ടതില്ല.

പദ്ധതിയില്‍ പൂര്‍ണ്ണമായും ഉള്‍പ്പെടാത്ത ചിലര്‍ക്ക് ചെറിയൊരു ബില്ല് അടയ്ക്കേണ്ടി വരുമെന്ന് മാത്രം.

100 ശതമാനവും സൗര‍ോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയാണ് മോദിയുടെ സ്വപ്നം. ഗുജറാത്ത് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

1300 ഒരു കിലോവാട്ട് സോളാര്‍ പാനലുകളാണ് ഇതിന് ഉപയോഗിച്ചത്. മോദേര ഗ്രാമവാസികളുടെ വീടിന് മുകളിലാണ് ഇത്രയും സോളാര്‍ പാനലുകള്‍ ഉയര്‍ത്തിയത്. 15 മെഗാവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം സുജ്ജന്‍പുരയില്‍ ഉയര്‍ത്തി. പകല്‍ നേരം ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്ത് ഊര്‍ജ്ജം സംഭരിക്കും. രാത്രി ഇവിടെ നിന്നും വൈദ്യുതി വിതരണം ചെയ്യും.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രിഡ് കണക്ടഡ് മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് സംവിധാനമാണിത്. ആയിരം രൂപ വരെ മാസം വൈദ്യുതി ബില്ലടച്ചവര്‍ക്ക് ഇനി ഒന്നും അടയ്ക്കേണ്ടിവരില്ലെന്ന് മൊദേര സര്‍പാഞ്ച് ജതന്‍ബെന്‍ താക്കോര്‍ പറയുന്നു. എല്ലാ വീടുകളിലും പണം വാങ്ങാതെയാണ് സോളാന്‍ പാനലുകള്‍ വിതരണം ചെയ്തത്. കൂടുതല്‍ പവര്‍ കിട്ടിയാല്‍ അധിക തുക സമ്ബാദിക്കുകയും ചെയ്യാം.- സര്‍പാഞ്ച് പറയുന്നു.

prp

Leave a Reply

*