തോരാത്ത മഴയില്‍ കുതിര്‍ന്ന് മുംബൈ; മഹാനഗരം മഞ്ഞ ജാഗ്രതയില്‍

മഴക്കാലം കഴിഞ്ഞുവെന്ന് കരുതിയ മുംബൈ വാസികളെയാണ് അവിചാരിതമായ കാലാവസ്ഥ വ്യതിയാനം വെട്ടിലാക്കിയത്.

നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയില്‍ ഏറെ ദുരിതത്തിലായത് കുട പോലും കരുതാതെ ജോലിക്കിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ്

ഇന്നലെ പുലര്‍ച്ചെ മുതല്‍ പെയ്തിറങ്ങിയ മഴ മുംബൈയെയും സമീപ പ്രദേശങ്ങളിലെയും ജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയില്‍ ഏറെ ദുരിതത്തിലായത് കുട പോലും കരുതാതെ ജോലിക്കിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ്. അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയിലുടനീളം മഴ തുടരുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ (ഒക്‌ടോബര്‍ 7-9) മധ്യ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ട്. മുംബൈയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മുംബൈ, പൂനെ, താനെ, റായ്ഗഡ്, രത്‌നഗിരി, സത്താറ, കോലാപൂര്‍, നാസിക് എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും ഐഎംഡി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞ ജാഗ്രതയില്‍ മഹാനഗരം

prp

Leave a Reply

*