എസ് ഡി പി ഐയെ നിരോധിച്ചാല്‍ കേരളത്തില്‍ ആദ്യം സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് അറിയുമോ?

ന്യൂഡല്‍ഹി: ഭീകര ബന്ധം ആരോപിച്ച്‌ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ വിവാദ ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പി.എഫ്.ഐ) എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചു.

നടപടി യു.എ.പി.എ പ്രകാരംആയതിനാല്‍ അറസ്റ്റിലായ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉടന്‍ ജാമ്യം കിട്ടില്ല. നിരോധനം പ്രാബല്യത്തില്‍ വന്നു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍.ഐ.എ കേസിലെ മൂന്നാം പ്രതിയായ സംസ്ഥാന ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി ആദിനാട് മാതേരയ്യത്ത് വീട്ടില്‍ അബ്ദുള്‍ സത്താറിനെ (51) പുതിയകാവിലുള്ള പി.എഫ്.ഐ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് എന്‍.ഐ.എക്ക് കൈമാറി. നിരോധനം അംഗീകരിക്കുന്നതായും സംഘടന പിരിച്ചു വിട്ടതായും അബ്ദുള്‍ സത്താര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ടും പോഷക സംഘടനകളും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അന്താരാഷ്‌ട്ര ഭീകരഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും നിരോധന ഉത്തരവില്‍ ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകളുടെ നിരോധന ശുപാര്‍ശയും കണക്കിലെടുത്തു. പി.എഫ്.ഐയുടെ രാഷ്‌ട്രീയ സംഘടനയായ എസ്.ഡി.പി.ഐക്ക് നിരോധനമില്ല. മുപ്പത് ദിവസത്തിനകം ഡല്‍ഹി ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള യു.എ.പി.എ ട്രൈബ്യൂണലിന് നിരോധന വിജ്ഞാപനം കേന്ദ്രം കൈമാറും. പി.എഫ്.ഐയുടെ വാദം കേട്ടശേഷം ട്രൈബ്യൂണല്‍ തീരുമാനമെടുക്കും.

9 കാരണങ്ങള്‍

1. ജനാധിപത്യത്തെ തകര്‍ക്കുന്ന സാമുദായിക ധ്രുവീകരണ അജണ്ട.

2. രാജ്യത്തിന്റെ ഭരണഘടനാ അധികാരത്തോട് അനാദരവ്.

3. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും സമുദായ സൗഹാര്‍ദ്ദത്തിനും ഭീഷണിയായ തീവ്രവാദ പ്രവര്‍ത്തനം

4. പി.എഫ്.ഐയുടെ സ്ഥാപകരില്‍ ചിലര്‍ നിരോധിക്കപ്പെട്ട സിമിക്ക് നേതൃത്വം നല്‍കിയവരാണ്.

5. ഐസിസ് അടക്കം അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധം. ചിലര്‍ സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

6. ഭീകരഗ്രൂപ്പുകള്‍ക്കൊപ്പം രാജ്യത്ത് വര്‍ഗീയ അരക്ഷിതാവസ്ഥ വളര്‍ത്തുന്നു.

7. ക്രമസമാധാനം തകര്‍ക്കാനും സമൂഹത്തില്‍ ഭീകര വാഴ്ച സൃഷ്ടിക്കാനും ശ്രമിച്ചു.

8. കേരളത്തില്‍ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി. എറണാകുളം മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തി. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പാലക്കാട് സ്വദേശി സന്‍ജിത്ത്, ആലപ്പുഴ സ്വദേശി നന്ദു കൃഷ്‌ണ, തിരൂര്‍ സ്വദേശി ബിപിന്‍ ദാസ് തുടങ്ങിയവരെ കൊലപ്പെടുത്തി.

9.ഹവാല ഫണ്ട് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. എസ്.ഡി.പി.ഐയുടെ ഭാവി പ്രവര്‍ത്തനം തുടരാമെങ്കിലും നിരോധന നീക്കം ഉണ്ടായേക്കാം. തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വിജ്ഞാപനം ഇറക്കേണ്ടത് കേന്ദ്ര നിയമമന്ത്രാലയം.

നിരോധിച്ചാല്‍

കേരളത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയുള്ള ചില തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം തുലാസിലാവും.

prp

Leave a Reply

*