ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പൊലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍..പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, വയനാട് മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ഔദ്യോഗിക കൃതനിര്‍വഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങള്‍ക്കുമാണ് അറസ്റ്റ് . പിടിയിലായ 86 പേരെയും 14 ദിവസത്തേക്ക് റിമാന്‍്റ് ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇന്നലെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു.ഹര്‍ത്താല്‍ ആക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1287 പേര് അറസ്റ്റിലായി. 834 പേര് കരുതല്‍ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചു.

