ഗവര്‍ണറുടെ നിര്‍ണായക വാര്‍ത്താസമ്മേളനത്തിനു തൊട്ടുമുമ്ബ് ചീഫ് സെക്രട്ടറി രാജ്ഭവനില്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ നിര്‍ണായക വാര്‍ത്താസമ്മേളനത്തിനു തൊട്ടുമുമ്ബുള്ള സന്ദര്‍ശനം ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കമാണെന്നാണ് സൂചന.സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് സന്ദര്‍ശനമെന്നാണ് വിശദീകരണം. ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നു രാജ്ഭവന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുമായുള്ള പോരിലെ അപ്രതീക്ഷിത നീക്കമായാണ് രാവിലെ 11.45-ന് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുക. 2019-ലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെ ഉണ്ടായ വധശ്രമത്തില്‍ ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നതിന്‍റെ തെളിവ് പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സിപിഎം നേതാവ് കെ.കെ.രാഗേഷിന്‍റെ പത്‌നി പ്രിയാ വര്‍ഗീസിന് നിയമനം നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടുമെന്നും സൂചനയുണ്ട്.

prp

Leave a Reply

*