കല്ലുമ്മക്കായ വിപണിയില്‍ വ്യാജന്‍ വാഴുന്നു വില്‍പ്പനയില്‍ ആശങ്കയുടെ ചാകര
ധര്‍മ്മടം: കണ്ണൂര്‍ ജില്ലയിലെ കടലോര ജൈവസമ്ബത്തുകളിലൊന്നായ കല്ലുമ്മക്കായയുടെ വംശനാശ ഭീഷണി മുതലെടുത്ത് വന്‍തോതില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിഷം നിറച്ച കല്ലമ്മക്കായ വിപണികളില്‍ സജീവമാകുന്നു.
ഇത്തരം കല്ലുമ്മക്കായ കഴിച്ചവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ പറിക്കുന്ന ധര്‍മ്മടം, തോട്ടട, ഏഴര കടപ്പുറങ്ങളിലാണ് വംശനാശ ഭീഷണി നേരിടുന്നത്.
തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കല്ലുമ്മക്കായകളാണ് ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്നത്. മസാലപുരട്ടി കാഴ്ചയില്‍ സുന്ദരമാക്കിയാണ് വില്‍പ്പനയ്ക്ക് തയാറാക്കുമ്ബോള്‍ അപകടമറിയാതെ പലരും കെണിയില്‍ വീഴുകയാണ്.
കടുക്ക, ഞവുണിക്ക എന്നീ പേരുകളിലും കല്ലുമ്മക്കായ അറിയപ്പെടുന്നുണ്ട്. ഷെല്‍ഫിഷ് കുടുംബത്തില്‍പ്പെട്ട ഇവയില്‍ 32 വകഭേദങ്ങളുണ്ട്. ഇവയില്‍ മൂന്നിനമാണ് ഭക്ഷ്യയോഗ്യം. പെര്‍ണാ വിറിയസ് എന്ന ശാസ്ത്രീയ നാമമുള്ള പച്ചപുറംതോടുള്ളതും പെര്‍ണ ഇന്റിക്ക എന്ന ശാസ്ത്രീയനാമമുള്ള തവിട്ടു പുറംതോടുള്ളതും മൈസ്റ്റിലസ് ഇന്‍ഡുലിസ് എന്ന നീലപുറം തോടുള്ളതുമാണിവ. ഇവ മൂന്നിനവും ഏഴരയിലെ കടല്‍പ്പാറകളില്‍ ധാരാളമായി ലഭിക്കാറുണ്ട്.
തിരിച്ചടിയായത് കാലാവസ്ഥ വ്യതിയാനം
കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയമായ കല്ലുമ്മക്കായ ശേഖരണവുമാണ് പരമ്ബരാഗത തൊഴില്‍മേഖലയ്ക്ക് തിരിച്ചടിയായത്. കല്ലുമ്മക്കായ ശേഖരണവും വില്‍പ്പനയും കൊണ്ടു ഉപജീവനമാര്‍ഗം കഴിക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. പകല്‍ നേരങ്ങളില്‍ ചൂടുകൂടിയതിനാല്‍ കടല്‍ക്ഷോഭിക്കുന്നതും വേണ്ടത്ര വളര്‍ച്ചയെത്താത്ത കല്ലുമ്മക്കായ ഒന്നാകെ പറിച്ചെടുക്കുന്നതുമാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്കു കാരണം. കൂടാതെ പ്ലാസ്റ്റിക്, കീടനാശിനികള്‍, ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ എന്നിവ ഇവയുടെ വളര്‍ച്ച തടയുന്നതായി ശാസ്ത്രീയമായ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
തുടങ്ങി പ്രജനന കാലം
കല്ലുമ്മക്കായയുടെ പ്രജനന കാലം തുടങ്ങിയിരിക്കുകയാണെങ്കിലും ഇതു പരിഗണിക്കാതെ നിര്‍ബാധം വേട്ട തുടരുന്നതും ഇവയ്ക്ക് കടുത്ത ഭീഷണിയായിരിക്കുകയാണ്. ഇവയില്‍ ആണ്‍ പെണ്‍ ഭേദമുണ്ട്. ബീജസംയോജനത്തിനായി ബീജവും അണ്ഡവും വെള്ളത്തിലേക്ക് സ്രവിക്കുന്നു. ഇവ പതിനായിരക്കണക്കിന് ഉണ്ടാവുമെങ്കിലും ഒരു ശതമാനം മാത്രമേ കല്ലുമ്മക്കായയായി രൂപാന്തരം പ്രാപിക്കുകയുള്ളൂ.

