പ്ലസ് ടുവിനൊപ്പം ലേണേഴ്‌സും; റോഡ് നിയമവും പഠനവിഷയം; പദ്ധതിയുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം : പ്ലസ് ടു പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കാനുളള പദ്ധതിയുമായി ഗതാഗത വകുപ്പ്.

ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യഭ്യാസ വകുപ്പിന് കൈമാറും. ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം.

പ്ലസ് ടു ജയിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കേറ്റിനൊപ്പം ലേണേഴ്‌സും നല്‍കാനാണ് പദ്ധതി. ഇതിനായി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടുത്തും. ഇതിനായി കരിക്കുലവും തയ്യാറാക്കിയിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജു ഇത് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.

ഈ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ കേന്ദ്ര വാഹന ഗതാഗത നിയമത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ഇതിലൂടെ റോഡ് നിയമങ്ങളെക്കുറിച്ച്‌ വിദ്യാര്‍ത്ഥികളെ കൂടുതല്‍ ബോധവാത്മാരാക്കാന്‍ സാധിക്കും. ലേണേഴ്‌സ് സര്‍ട്ടിഫിക്കേറ്റ് നേടുന്നതിലുള്ള ക്രമക്കേടുകളും അവസാനിപ്പിക്കാനാകും എന്നാണ് വിലയിരുത്തല്‍.

prp

Leave a Reply

*