നടന് ദിലീപില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് പ്രശസ്ത ഗാനരചയിതാവ് കൈതപത്രം ദാമോദരന്‍ നമ്ബൂതിരി. താന്‍ എഴുതിയ പാട്ട് ദിലീപ് ഇടപെട്ട് മാറ്റിച്ചുവെന്നും വേറൊരു നമ്ബൂതിരി പാട്ട് എഴുതട്ടെയെന്ന് പറഞ്ഞുവെന്നും കൈപത്രം വെളിപ്പെടുത്തി.
ഈ അനുഭവം തനിക്കൊരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പങ്കുവച്ചു. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ദിലീപും കാവ്യാമാധവനും ഭാവനയും മുഖ്യ കഥാപാത്രങ്ങളായെത്തിയ തിളക്കം എന്ന ചിത്രത്തിലെ പാട്ടെഴുത്തിനിടെയാണ് ദുരനുഭവം ഉണ്ടായതെന്ന് കൈതപ്രം പറഞ്ഞു. ദിലീപ് ഒരു പാട്ടില്‍ നിന്ന് തന്നെ മാറ്റിയിട്ടുണ്ട്. അത് തനിക്ക് മറക്കാന്‍ കഴിയില്ല. ഒരു പാട്ടെഴുതി വേറൊരു പാട്ട് എഴുതാന്‍ തുടങ്ങുന്നതിനിടെ അത് വേറൊരു നമ്ബൂതിരി എഴുതട്ടെ എന്ന് ദിലീപ് പറഞ്ഞു. എന്റെ എഴുത്ത് പോരെന്ന അഭിപ്രായമാണ് പുള്ളിയ്ക്ക്.അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും കൈതപ്രം പങ്കുവച്ചു.
ദിലീപ് ഇപ്പോഴും ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ ദിലീപ് മറന്നു. അയാള്‍ അഭിനയിച്ച എത്രയോ സിനിമകള്‍ക്ക് വേണ്ടി താന്‍ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും മറന്നിട്ട് തന്നെ മാറ്റി. തനിക്ക് അതൊന്നും ഒരു കുഴപ്പവുമില്ല. താന്‍ 460 സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ തന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണ് സിനിമാക്കാരുടെ വിഢ്ഢിത്തങ്ങള്‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന് പിന്നിലെ തപസ്യ. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതിലുണ്ട്. എഴുത്ത് എന്ന് പറയുമ്ബോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ലെന്നും കൈതപ്രം പറഞ്ഞു.

