പൊലീസ് വാനില്‍ ഇരുന്നു പിറന്നാള്‍ കേക്ക് മുറിച്ച്‌ കൊലക്കേസ് പ്രതി; വീഡിയോ വൈറലാകുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്‌നഗറില്‍ പൊലീസ് വാനിനുള്ളില്‍ ഇരുന്നു ജന്മദിന കേക്ക് മുറിക്കുന്ന ഒരു കൊലപാതക കേസ് പ്രതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

നിരവധി പേര്‍ പൊലീസിന്റെ പ്രവര്‍ത്തനത്തെ രൂക്ഷമായി ചോദ്യം ചെയ്ത് രംഗത്തെത്തി.

കൊലക്കേസില്‍ പ്രതിയായ റോഷന്‍ ഝാ ജയിലിലാണ്. ഉല്ലാസ് നഗര്‍ നിവാസിയായ റോഷന്‍ ഝാ ഗുണ്ടാസംഘത്തിന്റെ ഭാഗമായുള്ള ആളാണ്. കൂടാതെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് ഇയാളെ ജയിലില്‍ നിന്ന് കല്യാണിലെ കോടതിയിലേക്ക് കൊണ്ടുവരവേ പൊലീസ് വാനിനുള്ളില്‍ ഇരുന്നുകൊണ്ട് ഇയാള്‍ ബര്‍ത്ത് ഡേ കേക്ക് മുറിക്കുകയായിരുന്നു.

റോഷന്‍ ഝാ കേക്ക് മുറിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ അനുയായികള്‍ പകര്‍ത്തുകയും പിന്നീട് ഇത് അവരുടെ വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വൈറലായി.

prp

Leave a Reply

*