ചെെനയില്‍ സാമ്ബത്തിക മാന്ദ്യം രൂക്ഷം; കമ്ബനികള്‍ നഷ്ടത്തില്‍; ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നു

ഷാങ്ഹായ് |ചെെന കടുത്ത സാമ്ബത്തിക മാന്ദ്യത്തിന്റെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍നിര ചെെനീസ് കമ്ബനികള്‍ ഉത്പാദനം വെട്ടിക്കുറച്ചു.

ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നുമുണ്ട്. ചൈനയുടെടെക് ഭീമനായ അലിബാബ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്ബനിയുടെ വരുമാനത്തില്‍ 50 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.

ജൂണ്‍ പാദത്തില്‍ അലിബാബയുടെ ഹാങ്‌ഷൂ ആസ്ഥാനമായ പ്ലാന്റില്‍ 9,241 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ജൂണില്‍ അവസാനിച്ച ആറ് മാസത്തിനിടെ 13,616 ജീവനക്കാരെയാണ് കമ്ബനി പിരിച്ചുവിട്ടത്. 2016ന് ശേഷം ആദ്യമായാണ് കമ്ബനിയുടെ തൊഴിലാളികളുടെ എണ്ണം ഇത്രയും കുറയുന്നത്. ചൈനീസ് ശതകോടീശ്വരന്‍ ജാക്ക് മാ ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്.

ജൂണ്‍ പാദത്തില്‍ അലിബാബയുടെ വരുമാനം 50% ഇടിഞ്ഞ് 22.74 ബില്യണ്‍ യുവാന്‍ (3.4 ബില്യണ്‍ ഡോളര്‍) ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്ബനിയുടെ വരുമാനം 45.14 ബില്യണ്‍ യുവാന്‍ ആയിരുന്നു.

ചൈനയില്‍ പല ടെക് കമ്ബനികളും ജോലി വെട്ടിക്കുറയ്ക്കുകയാണ്. സിലിക്കണ്‍ വാലിയിലെ കമ്ബനികള്‍ ഏകദേശം 32,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഈ കമ്ബനികളില്‍ ട്വിറ്റര്‍, ടിക് ടോക്ക്, ഷോപ്പിഫൈ, നെറ്റ്ഫ്ലിക്സ്, കോയിന്‍ബേസ് എന്നിവ ഉള്‍പ്പെടുന്നു.

prp

Leave a Reply

*