‘ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍’; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

രജൗരി: കശ്മീരിലെ രജൗരിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു.

രണ്ട് ഭീകരരെ സൈന്യം വധിച്ചു. രജൗരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള പര്‍ഗലിലെ സൈനിക ക്യാമ്ബിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.സംഭവത്തില്‍ അഞ്ചു ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഓപ്പറേഷന്‍ ഇപ്പോള്‍ അവസാനിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ബഡ്ഗാവിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന ഒടുവില്‍ പ്രദേശം വളയുകയായിരുന്നു.

prp

Leave a Reply

*