ഇടുക്കി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു.
ഇടുക്കി അണക്കെട്ടില്‍ 2382.53 അടി ജലനിരപ്പ് രേഖപ്പെടുത്തി. 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാന്‍ ശ്രമിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ 138.10 അടി വെള്ളമുണ്ട്. പന്പ, കക്കി, ആനത്തോട് അണക്കെട്ടുകളിലെ ബ്ലൂ അലര്‍ട്ട് പിന്‍വലിച്ചിട്ടില്ല. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന മലന്പുഴ അണക്കെട്ടില്‍ 112.44 അടിയാണ് ജലനിരപ്പ്. സൈലന്റ് വാലി മേഖലയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഭവാനിപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട്
ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്‍്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പെരിയാറിന്‍്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

