രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍; നന്ദി വേണം കോണ്‍ഗ്രസേ ഞങ്ങടെ സര്‍ക്കാരിനോട്; കുറിപ്പ്

കഴിഞ്ഞ ദിവസം ശബരിനാഥന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പലതരം ട്രോളുകളും കുറിപ്പുകളുമാണ് പ്രചരിക്കുന്നത്.

ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടിയും ഈ വിഷയത്തില്‍ ഒരു കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

അരുവിക്കര പോലും മറന്നിരുന്ന ശബരിനാഥനെയാണ് രണ്ടുദിവസമായി എല്ലാവരും തോളിലേറ്റി നടക്കുന്നതെന്നും ഇതിനെല്ലാം കോണ്‍ഗ്രസിന് സിപിഎം സര്‍ക്കാരിനോട് നന്ദി വേണമെന്നുമാണ് കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…

ഞെട്ടിയുണര്‍ന്ന് കണ്ണു തിരുമ്മി നോക്കുമ്ബോള്‍, അരുവിക്കര പോലും മറന്നിരുന്ന പാവം മുന്നെമ്മെല്ലേ ശബരീനാഥന്‍ ഞെട്ടിപ്പോയി.

എന്റമ്മോ!!! ദേ ഇതാരാ ? ഞാന്‍ തന്നെയോ ? എന്നെയാണോ എല്ലാരും ഈ തോളിലേറ്റി നടക്കുന്നത് ? എന്നെത്തന്നെയാണോ കേരളം മുഴുവന്‍ കാണുന്നത് !!

ചോര തരാം നീരു തരാം,​ വേണേ ഞങ്ങടെ ജീവന്‍ തരാം എന്ന് കേള്‍ക്കുമ്ബോള്‍ അയ്യോ ഇതെന്നെത്തന്നെയാ എന്ന് അത്ഭുതം കൂറി അദ്ദേഹം പൂര്‍വ്വാധികം വിനയാന്വിതനാകുന്നു.

“രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ ” ഈ ഭവാനാരാ ? ഞങ്ങടെ CPM നേതൃത്വം അല്ലാതെ വേറാര് !! നന്ദി വേണം കോണ്‍ഗ്രസ്സേ ഞങ്ങടെ സര്‍ക്കാരിനോട്

prp

Leave a Reply

*