തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കരമന അജിത്ത് രംഗത്ത്.
22 കാറും 400 ബൈക്കും പാര്‍ക്ക് ചെയ്യാന്‍ 19 കോടി രൂപ ചിലവില്‍ തമ്ബാനൂരില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങ് നിര്‍മ്മിക്കുന്നത്തിനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയാണ് അജിത്ത് രംഗത്ത് വന്നത്. എട്ടും പൊട്ടും തിരിച്ചറിയാത്തതിനെ പിടിച്ച് ഉന്നത സ്ഥാനത്ത് ഇരുത്തിയാല്‍ ഇതിനപ്പുറവും സംഭവിക്കുമെന്ന് അജിത്ത് പരിഹസിക്കുന്നു. സ്മാര്‍ട്ട് സിറ്റി പ്രവൃത്തിക്ക് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് പണം അനുവദിച്ചിരിക്കുന്നത് ഇത്തരം അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനത്തിനു വേണ്ടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കരമന അജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
എട്ടും പൊട്ടും തിരിച്ചറിയാത്തതിനെ പിടിച്ച് ഉന്നത സ്ഥാനത്ത് ഇരുത്തിയാല്‍ ഇതിനപ്പുറവും സംഭവിക്കും. തമ്ബാനൂരില്‍ 22 കാറും 400 ബൈക്കും പാര്‍ക്ക് ചെയ്യാന്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങിന്റെ നിര്‍മ്മാണത്തിന് ചിലവ് 19 കോടി !! കഷ്ടം തന്നെ ….
മാസം തറവാടകയ്ക്ക് എടുത്താല്‍ പോലും 100 കാര്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.
സ്മാര്‍ട്ട് സിറ്റി പ്രവൃത്തിക്ക് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് പണം അനുവദിച്ചിരിക്കുന്നത് ഇത്തരം അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്ത നത്തിനു വേണ്ടിയല്ലയെന്ന് ഓര്‍മ്മിച്ചാല്‍ കൊള്ളാം.
കേവലം 22 കാറുകളും 400 ബൈക്കുകളും പാര്‍ക്ക് ചെയ്യുന്നതിന് 18.89 കോടി മുടക്കുന്നതിന്റെ ഔചിത്തം ഏത് പൊട്ടനും മനസ്സിലാകും.
അതായത് ഒരു വാഹനത്തിന് 4 ലക്ഷത്തി 50 ആയിരം രൂപ.
‘ ആനയെക്കാള്‍ വില കൂടിയ തോട്ടി’..
കളിപ്പിക്കാന്‍ എല്ലാവരും കാണും ..
കളിക്കാണാന്‍ ആരും കാണില്ല. കൊച്ചേ !!
തമ്ബാനൂരിലെ ഇതേ സ്ഥലത്ത് ഉണ്ടായിരുന്ന പാര്‍ക്കിങ്ങ് സെന്ററില്‍ റൂഫ് കൂടി പണിതാന്‍ 400-ല്‍ പരം ബൈക്കുകള്‍ പാര്‍ക്ക് ചെയ്യാമായിരുന്നു.
കേവലം 22 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ 19 കോടി രൂപ മുടക്കുന്നത് എന്തിനു വേണ്ടി ?
നഗരവാസികള്‍ക്ക് കുടിക്കാന്‍ കുടിവെള്ളം ഉണ്ടോ ? ഇല്ല …
ഡ്രെനേജ് സിസ്റ്റം 33 വാര്‍ഡില്‍ മാത്രമല്ലേ ഉള്ളു …
മാലിന്യ നിര്‍മ്മാജനത്തിന് സംവിധാനമുണ്ടോ?
ഇല്ല. തല ചായ്ക്കാന്‍ ഭവനമുണ്ടോ ? ഇല്ല.
നഗരം സ്മാര്‍ട്ടാകണമെങ്കില്‍ ഇത്തരം അടിസ്ഥാന പ്രശ്നത്തിന് പരിഹാരം കാണു.

