‘രണ്ട് തവണ പ്രധാനമന്ത്രിയായത് പോരെ’; പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവ് നേരിട്ട് ചോദിച്ചെന്ന് മോദി

രണ്ട് തവണ പ്രധാനമന്ത്രി ആയില്ലേ, അതു പോ​രേ എന്ന് താന്‍ ആദരിക്കുന്ന മുതിര്‍ന്ന പ്രതിപക്ഷനേതാവ് തന്നോട് ചോദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, പിന്‍മാറാന്‍ താന്‍ ഒരുക്കമല്ല എന്ന നിലയിലാണ് മോദി സദസില്‍ വിവരം അവതരിപ്പിച്ചത്. വിധവകള്‍ക്കും പ്രായമായവര്‍ക്കും നിരാലംബരായ പൗരന്മാര്‍ക്കുമുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കളെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അതിനിടെയാണ് വെളിപ്പെടുത്തല്‍.

“ഒരു ദിവസം വളരെ വലിയ നേതാവ് എന്നെ കണ്ടു. അദ്ദേഹം രാഷ്ട്രീയമായി ഞങ്ങളെ പതിവായി എതിര്‍ക്കുന്നയാളാണ്. പക്ഷേ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ചില വിഷയങ്ങളില്‍ അദ്ദേഹം സന്തുഷ്ടനല്ല. അദ്ദേഹം എന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹം പറഞ്ഞു, മോദിജി, രാജ്യം നിങ്ങളെ രണ്ടുതവണ പ്രധാനമന്ത്രിയാക്കി. അപ്പോള്‍ നിങ്ങള്‍ക്ക് ഇനി എന്താണ് വേണ്ടത്. ഒരാള്‍ രണ്ടുതവണ പ്രധാനമന്ത്രിയായാല്‍ അയാള്‍ എല്ലാം നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം” -പ്രധാനമന്ത്രി പറഞ്ഞു.

”മോദിയെ നിര്‍മിച്ചത് വ്യത്യസ്തമായ ഒന്നിനാലാണെന്ന് അദ്ദേഹത്തിനറിയില്ല. ഗുജറാത്ത് എന്ന ഭൂമിയാണ് മോദിയെ സൃഷ്ടിച്ചിരിക്കുന്നത്. ഇനി വിശ്രമിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ക്ഷേമ പദ്ധതികളുടെ 100 ശതമാനം പൂര്‍ത്തീകരണം ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്” -മോദി പറഞ്ഞു.

prp

Leave a Reply

*