പൂനെ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് യുവാവ് തൊഴിലുടമയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. അക്രമത്തിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു.അക്രമം തടയാന്‍ ഇടപെട്ട സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ക്കും പൊള്ളലേറ്റു. മഹാരാഷ്ട്ര പൂനെയിലെ സോമനാഥ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
”ബാലാ ജനിങ്ങിന്റെ തയ്യല്‍ക്കടയിലെ തൊഴിലാളിയായിരുന്നു മിലിന്ദ് നാഥ്സാഗര്‍ എന്ന യുവാവ് . എട്ടുദിവസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്നു യുവതി പറഞ്ഞുവിട്ടു. ഇതിന്റെ വൈരാഗ്യത്തില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെ കടയിലെത്തിയ മിലിന്ദ് യുവതിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു”- ചന്ദന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സുനില്‍ ജാദവ് പറഞ്ഞു.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മിലിന്ദ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ ജനിങ്ങിന് ആശുപത്രിയില്‍വെച്ച് മരണം സംഭവിച്ചു. തയ്യല്‍ കടയുടെ സമീപത്ത് മൊബൈല്‍ ഷോപ്പ് നടത്തിയിരുന്നയാളിന് ശരീരത്തില്‍ 35 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്കും പൊള്ളലേറ്റത്. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസില്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി; കാഴ്ചപരിമിതിയുളള ആളുടെ പണവും ഫോണും കവര്‍ന്നു
കാഴ്ചപരിമിതിയുളള വ്യക്തിയില്‍ നിന്ന് 20,000 രൂപയും ഫോണും കവര്‍ന്നു. കാസര്‍കോട് സ്വദേശി അബ്ദുല്‍ അസീസാണ് കവര്‍ച്ചയ്ക്കിരയായത്. ബസില്‍ കയറാന്‍ സഹായിക്കാമെന്ന വ്യാജേന ഒപ്പം കൂടിയ ആളാണ് പണവും ഫോണും തട്ടിയെടുത്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
– Arrest| കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപം 83 ബോട്ടില്‍ ഹാഷിഷ് ഓയിലും MDMAയും പിടികൂടി; യുവതിയടക്കം എട്ടുപേര്‍ അറസ്റ്റില്‍
24 തീയതി വൈകിട്ട് 4 മണിയോടെയാണ് കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടന്നത്. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് വര്‍ഷങ്ങളായി കോഴിക്കോട് അത്തര്‍ കച്ചവടം നടത്തുന്നയാളാണ് . കച്ചവടത്തിനായി നഗരത്തിലെത്തിയോപ്പോള്‍ ബസ് കയറാന്‍ സഹായിക്കാമെന്ന വ്യാജേന മോഷ്ടാവ് അബ്ദുള്‍ അസീസിനൊപ്പം കൂടി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റോഡ് മുറിച്ചുകടക്കുകയും തിരില്ലാത്ത സ്ഥലത്ത് വെച്ച് പണവും ഫോണും കവരുകയായിരുന്നു. വില്‍ക്കാനെത്തിച്ച അത്തറും മോഷ്ടാവ് കൊണ്ടുപോയി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈലിന്‍റെ ടവര്‍ ലോക്കെഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

