ഫാത്തിമത്ത് മുസൈന കരിപ്പൂരിലേക്ക് സ്വര്‍ണവുമായെത്തിയത് ദുബായില്‍ നിന്നും; ആരും കണ്ടെത്തില്ലെന്ന് കരുതി യുവതി ഒളിപ്പിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയത് ഇങ്ങനെ..

മലപ്പുറം: കരിപ്പൂരില്‍ സ്വര്‍ണവുമായി പിടിയിലായത് ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി. യുവതിയുടെ പക്കല്‍ നിന്നും 356 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

സംഭവത്തില്‍ കാസര്‍കോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയാണ് ഫാത്തിമത്ത് മുസൈന സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം മൂന്ന് പൗച്ചുകളിലായി നിക്ഷേപിച്ചു. ഇത് വസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ യുവതി കുടുങ്ങുകയായിരുന്നു.

prp

Leave a Reply

*