യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട | കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍.

ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശമായ സമീപനം ഉണ്ടായെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഡ്രൈവര്‍ ഷാജഹാനെയാണ് കെഎസ്‌ആര്‍ടിസി എംഡി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസിലെ ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെതെന്ന് പരാതിയില്‍ പറയുന്നു. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലായാളി വിദ്യാര്‍ഥിനിയാണ് പരാതിക്കാരി

prp

Leave a Reply

*