സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത

തിരുവനന്തപുരം ∙ തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രപ്രദേശ്- വടക്കന്‍ തമിഴ്‌നാട് തീരത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത എന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച തിരുവനന്തപുരത്ത് 4.02 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി.

prp

Leave a Reply

*