ലൗജിഹാദ് വെറും ഹിന്ദുത്വ പ്രചാരണം’: സീതാറാം യെച്ചൂരി

ലൗജിഹാദ് ഹിന്ദുത്വ പ്രചാരണമാണെന്ന് വ്യക്തമാക്കിയും മിശ്ര വിവാഹം ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോയെന്ന ചോദ്യമുയര്‍ത്തിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കോടഞ്ചേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ മിശ്രവിവാഹം പാര്‍ട്ടി നേതാവ് തന്നെ വിവാദമാക്കിയ സാഹചര്യത്തിലാണ് സെക്രട്ടറിയുടെ പ്രതികരണം. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്നതാണെന്നും ആ അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരേന്ത്യയടക്കമുള്ള ഇടങ്ങളില്‍ നടക്കുന്ന രാമനവമി വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിശബ്ദത പാലിക്കുകയാണെന്നും ഇവിടങ്ങളില്‍ ബിജെപി നടത്തുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കെ റെയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് അജണ്ടയില്‍ ഇല്ലായിരുന്നുവന്നും അത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സംയുക്ത പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്താണ് പദ്ധതിയുടെ ആലോചനകള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Leave a Reply

*