തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചു.
കുറച്ച് ദിവസം മുമ്ബാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ശിവശങ്കര്‍ സ്വയം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
2023 ജനുവരി സര്‍വീസ് കാലാവധിയുണ്ട്. നിലവില്‍ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കര്‍.സ്വര്‍ണക്കടത്ത് കേസിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശിവശങ്കര്‍ 2022 ജനുവരിയിലാണ് സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരികെയെത്തിയത്.ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നല്‍കിയിരുന്നു. അതിനിടയിലാണ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയത്.

