കുരുക്ക്; പ്രമുഖ നടിയെ ഉടന്‍ ചോദ്യം ചെയ്യും.. 12 പേര്‍ക്ക് പിന്നാലെ അന്വേഷണ സംഘം

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇതിന്റെ ഭാഗമായി കൂടുതല്‍ പേരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ദിലീപിന്റെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റെ ഫോണില്‍ നിന്നും 12 ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

ചാറ്റുകള്‍ നശിപ്പിച്ചത് ദിലീപിന് തന്നെ പാരയായി

ദിലീപിന്റെ ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ച്‌ കളഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ട് മുന്‍പായിരുന്നു ഇവയെല്ലാം നീക്കം ചെയ്തത്. ഇതില്‍ തന്നെ ദുബൈയില്‍ ഉള്ളവരുടെ നമ്ബറുകളിലേക്കുള്ള ചാറ്റുകളാണ് നശിപ്പിച്ചതെന്നായിരുന്നു കണ്ടെത്തല്‍.

2

ദുബായി ക്രിക്കറ്റ് അസോസിയേഷന്‍ സി ഇ ഒ ഗാലിഫ് എന്നയാളുമായുള്ള ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഒരു വിദേശ പൗരന്‍ സഹായിച്ചതായി കേസിലെ സാക്ഷി ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. അത് ഖാലിഫ് ആണോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

3

ഖാലിഫിനെ കൂടാതെ ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ തൃശ്ശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് , ഭാര്യ കാവ്യ മാധവന്‍ എന്നിവരുമായുള്ള ഫോണ്‍ വിവരങ്ങളും നശിപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ ഉടമസ്ഥതയില്‍ ഉള്ള ദേ പുട്ടിന്റെ ദുബായ് പാട്ണറുമായുള്ള ചാറ്റും മലയാളത്തിലെ ഒരു പ്രമുഖ നടിയുമായുള്ള ചാറ്റുകളും നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

4

മലയാള സിനിമയില്‍ നേരത്തേ നായികയായിരുന്ന നടിയുമായുള്ള ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ ദുബൈയില്‍ കഴിയുകയാണ്. ഇവരെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈനായിട്ടായിരിക്കും ചോദ്യം ചെയ്യുക. ഇവര്‍ ദിലീപുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെന്ന കാര്യവും പരിശോധിക്കും. നേരത്തേ സീരിയല്‍ മേഖലയില്‍ നിന്ന് രണ്ട് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരും ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

5

ദിലീപിന്റെ ഫോണില്‍ നിന്നാണ് വിവരങ്ങള്‍ നശിപ്പിച്ചതായി കണ്ടെത്തിയത്. ദിലീപ് ചാറ്റ് ചെയ്ത വ്യക്തികളുടെ ഫോണുകളില്‍ ഈ വിവരങ്ങള്‍ ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തില്‍ ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത 12 പേരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിദേശത്തുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മൊബൈല്‍ സേവനദാതാക്കളെ സമീപിപ്പിക്കാനുള്ള നീക്കങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

6

അതിനിടെ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും സഹോദരന്‍ അനൂപിനേയും സുരാജിനേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ദിലീപ് നശിപ്പിച്ച ചാറ്റുകളില്‍ സുരാജിന്റെ ചാറ്റും ഉണ്ട്. ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരം ആരായും. കാവ്യ മാധവന്‍ നിലവില്‍ വിദേശത്താണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം സര്‍ക്കാരില്‍ നിന്നും അനുമതി തേടിയിട്ടുണ്ട്.

7

അതേസമയം കേസിലെ ഏഴാം പ്രതി സായ് ശങ്കറിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. ദിലീപ് ആവശ്യപ്പെട്ടത് അനുസരിച്ച്‌ നടന്റെ രണ്ട് ഫോണുകളിലെ വിവരങ്ങള്‍ ഇയാളായിരുന്നു നീക്കം ചെയ്തത്. എന്നാല്‍ തനിക്കെതിരെ ഉദ്യോഗസ്ഥര്‍ കള്ളകേസുകളെടുക്കുകയാണെന്ന് ആരോപിച്ച്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സായ് ശങ്കര്‍.

8

കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്ബത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരായില്ലേങ്കില്‍ കൂടുതല്‍ കേസുകള്‍ വന്ന് കൊണ്ടിരിക്കുമെന്നാണ് ഭീഷണിയെന്നാണ് സായ് ശങ്കര്‍ ആരോപിച്ചിരിക്കുന്നത്.

prp

Leave a Reply

*