ടോക്കിയോ: വടക്കന്‍ ജപ്പാനിലെ ഫുക്കുഷിമ തീരത്ത് ബുധനാഴ്ച രാത്രി ശക്തമായ ബിജൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്.7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്ബത്തെത്തുടര്‍ന്ന് ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രി 11.36ന് സമുദ്രത്തിനടിയില്‍ 60 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്ബം. തലസ്ഥാനമായ ടോക്കിയോയിലടക്കം കുലുക്കമുണ്ടായി. 20 ലക്ഷം വീടുകളില്‍ വൈദ്യുതി ഇല്ലാതായി. ഫുക്കുഷിമ അണുശക്തി നിലയത്തിനു തകരാറുണ്ടോയെന്നു പരിശോധിച്ചു വരുന്നതായി ജാപ്പനീസ് വൃത്തങ്ങള്‍ അറിയിച്ചു.

