ബുര്‍ഖ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രോശിച്ചുകൊണ്ടെത്തിയ സംഘത്തിന് നേരെയാണ് അല്ലാഹു അക്‌ബര്‍ എന്ന് പെണ്‍കുട്ടി മറുപടി നല്‍കിയത്
മാണ്ഡ്യ(കര്‍ണാടക): കാവിഷാള്‍ ധരിച്ചവരുടെ ജയ്‌ശ്രീറാം വിളികള്‍ക്ക് താന്‍ അല്ലാഹു അക്‌ബര്‍ (ദൈവം വലിയവന്‍) എന്ന് മറുപടി നല്‍കുകയായിരുന്നുവെന്ന് മുസ്‌കാന്‍ ഖാന്‍.
ബുര്‍ഖ ധരിച്ചെത്തിയ രണ്ടാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ഥിക്ക് നേരെ ജയ്‌ശ്രീറാം വിളികളുമായി എത്തുന്ന വിദ്യാര്‍ഥി സംഘത്തിന്‍റെയും, അല്ലാഹു അക്‌ബര്‍ എന്ന് മറുപടി നല്‍കുന്ന വിദ്യാര്‍ഥിയുടെയും ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.’ജയ്‌ശ്രീറാമിന് മറുപടി അള്ളാഹു അക്‌ബര്‍’
മുസ്‌കാന്‍ ഖാന്‍റെ മറുപടി ഇങ്ങനെ
“അസൈന്‍മെന്‍റ് നല്‍കാനാണ് ഞാന്‍ കോളജിലേക്ക് പോയത്. ബുര്‍ഖ ധരിച്ചാണ് കോളജിലെത്തിയത്. എന്നാല്‍ എന്നെ അവര്‍ തടയാന്‍ ശ്രമിച്ചു. കോളജിലെത്തിയ എന്നോട് ബുര്‍ഖ മാറ്റുവാന്‍ വിദ്യാര്‍ഥി സംഘം ആക്രോശിച്ചു. തുടര്‍ന്ന് എന്‍റെ നേരെ ജയ് ശ്രീറാം വിളിച്ചു. ആ സമയമാണ് ഞാന്‍ അല്ലാഹു അക്‌ബര്‍ എന്ന് വിളിച്ചത്. ഇവരെ എനിക്ക് ഭയമില്ല. കോടതി ഉത്തരവ് പാലിക്കും. ഹിന്ദു വിശ്വാസികളായ സുഹൃത്തുക്കള്‍ ഹിജാബ് ധരിക്കുന്നതിനോട് അനുകൂലമാണ്. പുറത്തുനിന്ന് വന്നവരാണ് അവരാണ് പ്രശ്നമുണ്ടാക്കുന്നത്. ഞാന്‍ എന്‍റെ മതത്തെ പിന്തുടരുന്നു. അതുപോലെ അവര്‍ക്ക് അവരുടെ മതത്തെ പിന്തുടരാം”.
പിഇഎസ് കോളജില്‍ കാവി ഷാള്‍ ധരിച്ചെത്തിയവരാണ് പ്രതിഷേധം നടത്തിയത്. ഈ പ്രതിഷേധത്തിനിടെയാണ് ബുര്‍ഖ ധരിച്ച് പെണ്‍കുട്ടി കടന്നുവരികയും പെണ്‍കുട്ടിയുടെ നേരെ ആക്രോശിച്ചുകൊണ്ട് സംഘം മുന്നോട്ടു വന്നതും.

