ഇന്ത്യയുടെ മുഖ്യധാരയിലില്ലാത്ത കമ്മ്യൂണിസ്റ്റ്പാര്‍ട്ടി കേരളത്തിലാണുള്ളത് : പക്ഷേ, ആ ചിന്താധാര അപകടകരമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അടച്ചാക്ഷേപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയുടെ മുഖ്യധാരയിലില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുക്കില്‍ കേരളത്തിലാണുള്ളതെന്നും എങ്കില്‍ പോലും, ആ ചിന്താധാര അപകടകരമാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ കുറിച്ചുള്ള ഈ പ്രസ്താവന നടത്തിയത്, എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ കുറിച്ച്‌ സംസാരിക്കവെയാണ്‌.

‘ഞാന്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പറയുബോള്‍ അവര്‍ക്ക് എത്ര സീറ്റ് ഉണ്ട് എന്നതല്ല മുഖ്യം. ഉദാഹരണമായിട്ട് നമ്മള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച്‌ പറയുകയാണെങ്കില്‍ ഭാരതത്തിന്റെ മുഖ്യ ധാരയിലേ അവരില്ല. എവിടെ നോക്കിയാലും കാണാന്‍ സാധിക്കില്ല. ആകെ കേരളത്തിന്റെ ഒരു മൂലയിലിരിപ്പുണ്ട്. എന്നിരുന്നാലും അവരുടെ ആശയം, അത് അപകടകരമാണ്’,അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഓരോ തവണ തിരഞ്ഞെടുപ്പ് നടക്കുമ്ബോഴും തന്റെ പാര്‍ട്ടിയായ ബിജെപി നിരവധി പാഠങ്ങള്‍ അതില്‍നിന്നും ഉള്‍ക്കൊള്ളുന്നുണ്ടെന്നും ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഒരു കുടുംബം തലമുറകളായി കൈമാറി വരുന്ന ഒന്നായി പാര്‍ട്ടി മാറുമ്ബോള്‍ അവിടെയൊരിക്കലും ചലനാത്മകതയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, കോണ്‍ഗ്രസ് പാര്‍ട്ടിയേയും സമാജ്‌വാദി പാര്‍ട്ടിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

prp

Leave a Reply

*