ധോണിയെ മറികടന്ന് പുതിയ റെക്കോര്‍ഡിനരികെ നായകന്‍ രോഹിത് ശര്‍മ

ഒരു വമ്ബന്‍ ഏകദിന റെക്കോര്‍ഡിനരികെ ഇന്ത്യയുടെ പുതിയ ഏകദിന നായകനായ രോഹിത് ശര്‍മ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മറികടന്ന് ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

നിലവില്‍ ധോണിയ്ക്കൊപ്പം 116 സിക്‌സറുകള്‍ നേടി റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യന്‍ നായകന്‍. ഇന്ത്യയില്‍ 113 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ധോണിയുടെ 116 സിക്‌സറുകള്‍ പിറന്നത്. എന്നാല്‍ വെറും 68 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത് ഈ നേട്ടത്തിന് അര്‍ഹമായത് എന്നതും ശ്രദ്ധേയമാണ്.

ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്ബോള്‍ രോഹിത് ശര്‍മയ്ക്ക് ഈ നേട്ടവും സ്വന്തമാകുമെന്നാണ് കരുതുന്നത്. ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റ്‌സ്മാന്റെ എക്കാലത്തെയും പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് രോഹിത്.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ സ്വന്തം തട്ടകത്തില്‍ 147 സിക്‌സറുകളുമായി ഒന്നാമതുണ്ട്. ന്യൂസിലന്‍ഡ് താരങ്ങളായ മാര്‍ട്ടിന്‍ ഗപ്‌റ്റിലിന്റെ 130 സിക്‌സറുകള്‍, ബ്രണ്ടന്‍ മക്കല്ലത്തിന്റെ 126 സിക്‌സറുകള്‍, ഇംഗ്ലണ്ട് താരം ഇയോന്‍ മോര്‍ഗന്റെ 119 സിക്‌സറുകള്‍ എന്നിവയാണ് ഇന്ത്യന്‍ നായകനു ഇനി മുന്നലുള്ളത്.

prp

Leave a Reply

*