തിരുവനന്തപുരം : കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനം ഇനിയും പൂര്‍ണമായി അടച്ചു പൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത് ജനങ്ങളെ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കൊവിഡ് തീവ്രവ്യാപന സാഹചര്യത്തില്‍ ‘ അതിജീവിക്കാം ഒരുമിച്ച്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കാമ്ബെയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫേസ് ബുക്ക് ലൈവില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, എന്‍.എച്ച്.എം. കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ എന്നിവരും പങ്കെടുത്തു.

