ഡല്‍ഹി: ഉത്തരേന്ത്യയിലെ ശൈത്യകാലം വീണ്ടും കടുക്കുന്നു. നിലവില്‍ തുടര്‍ച്ച യായി പത്തിന് താഴെ നില്‍ക്കുന്ന താപനില വരും ആഴ്ചയില്‍ മൂന്നിന് താഴെയെ ത്തുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.
ഡല്‍ഹി മേഖലയിലാണ് തണുപ്പ് അസഹനീയമാകുന്നത്. രാത്രിയാകും മുന്നേ തീകായുന്ന ചെറുകൂട്ടങ്ങള്‍ ഡല്‍ഹി നിരത്തുകളില്‍ നിറയുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര മേഖലയില്‍ താപനില 4 നും 5നുമിടയിലേക്കാണ് താണിരിക്കുന്നത്.
ശൈത്യകാല കാറ്റ് കനത്തതോടെ രാജസ്ഥാനിലെ അതിര്‍ത്തി മേഖലയിലും മരുഭൂ പ്രദേശങ്ങളിലും ജനജീവിതം ദു:സ്സഹമാവുകയാണ്. ഗുജറാത്തിലും ഉത്തര്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലകളിലും കാറ്റും തണുപ്പും ശക്തമാവുകയാണ്.

